NEWS

അനാഫൊറകൾ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാർ ആരാധനക്രമകമ്മീഷൻ
Read MoreFratelli Tutti- New Encyclical of Pope Francis
Wishing a Gracefilled and Blessed Silver Jubilee Year of Episcopal Ordination to Our Beloved Pithave...
നവീകരിച്ച കുര്‍ബാനതക്സയിലെ മാറ്റങ്ങള്‍
സീറോമലബാര്‍സഭയുടെ കുര്‍ബാനതക്സയില്‍ വരുത്തിയ മാറ്റങ്ങള്‍: വിശദീകരണക്കുറിപ്പ് നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാര്‍ സഭയുടെ കുര്‍ബാന. നിലവിലുണ്ടായിരുന്ന നമ്മുടെ കുര്‍ബാനക്രമത്തില്‍ 1599 ലെ ഉദയംപേരൂര്‍ സൂനഹദോസ് സാരമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അതിനുശേഷവും കാലാകാലങ്ങളില്‍ ആവശ്യകമായ മാറ്റങ്ങള്‍ കുര്‍ബാനതക്സയില്‍ വരുത്തിയിട്ടുണ്ട്. 1962 ല്‍ പുനരുദ്ധരിച്ചു മലയാളത്തില്‍ പ്രസിദ്ധീകരിച്ച കുര്‍ബാനക്രമം 1968 ല്‍ ഏതാനും ഭേദഗതികളോടെ നവീകരിക്കുകയും പരീക്ഷണാര്‍ഥം ഉപയോഗിക്കാന്‍ പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തില്‍ണ്ടനിന്ന് അനുവാദം ലഭിക്കുകയും ചെയ്തു. നമ്മുടെ തക്സയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി കുര്‍ബാനക്രമം പ്രസിദ്ധീകരിക്കാന്‍ 1980 ല്‍ പൗരസ്ത്യതിരുസംഘം ആവശ്യപ്പെട്ടു. അതിന്‍റെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ തക്സയ്ക്ക് 1985 ഡിസംബര്‍ 19-ാം തീയതി പൗരസ്ത്യ തിരുസംഘത്തിന്‍റെ അംഗീകാരം ലഭിക്കുകയും 1986 ഫെബ്രുവരി 8-ാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്ത് അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കര്‍മങ്ങളോടനുബന്ധിച്ചു റാസ കുര്‍ബാനയര്‍പ്പിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആഘോഷപൂര്‍വകമായ ക്രമത്തിനും സാധാരണക്രമത്തിനും 1989 ഏപ്രില്‍ 3-ാം തീയതി പൗരസ്ത്യ തിരുസംഘത്തിന്‍റെ അംഗീകാരം ലഭിക്കുകയുണ്ടായി. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ കുര്‍ബാനതക്സയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്ന് നിര്‍ദേശവുമുണ്ടായിരുന്നു. വിശുദ്ധ കുര്‍ബാന ഏകീകൃതരൂപത്തില്‍ അര്‍പ്പിക്കാനുള്ള 1999 ലെ സീറോമലബാര്‍ സിനഡിന്‍റെ തീരുമാനം ഇപ്രകാരമായിരുന്നു: 'വിശുദ്ധ കുര്‍ബാനയുടെ ആരംഭംമുതല്‍ അനാഫൊറവരെയുള്ള ഭാഗം ജനാഭിമുഖമായും, അനാഫൊറ മുതല്‍ വിശുദ്ധ കുര്‍ബാനസ്വീകരണം ഉള്‍പ്പെടെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായും, വിശുദ്ധ കുര്‍ബാനസ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തേണ്ടതാണ്' (VII Synod, 14-20 November, 1999). ഈ തീരുമാനത്തിന് 1999 ഡിസംബര്‍ 17-ാം തീയതി ചില നിര്‍ദേശങ്ങളോടുകൂടെ പൗരസ്ത്യതിരുസംഘത്തിന്‍റെ അംഗീകാരം ലഭിക്കുകയും ഇത് 2000 ജൂലൈ 3-ാം തീയതി നടപ്പിലാക്കുകയും ചെയ്തു. എല്ലാ രൂപതകളിലും ഈ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് 2009 ആഗസ്റ്റിലെ സിനഡ് ഓര്‍മിപ്പിച്ചു. ഈശോയുടെ മനുഷ്യാവതാരവും പരസ്യജീവിതവും വചനശുശ്രൂഷാവേളയില്‍ അനുസ്മരിക്കുന്നു. അവതരിച്ച വചനമായ മിശിഹാ തന്‍റെ ശുശ്രൂഷ നിര്‍വഹിച്ചത് ജനങ്ങള്‍ക്കിടയിലാണ് (യോഹ 1:14). അതിനാല്‍, വചനശുശ്രൂഷാവേളയില്‍ കാര്‍മികന്‍ ജനാഭിമുഖമായി നില്ക്കുന്നത് ദൈവശാസ്ത്ര പരമായി അര്‍ഥമുള്ളതാണ്. കൂദാശഭാഗത്തിന്‍റെ (അനാഫൊറയുടെ) ആരംഭംമുതല്‍ പരിശുദ്ധകുര്‍ബാനസ്വീകരണം ഉള്‍പ്പെടെയുള്ള ഭാഗത്തു കാര്‍മികന്‍ ബലിപീഠത്തിനഭിമുഖമായി നില്ക്കുന്നു. 'അങ്ങേയ്ക്കും ഞങ്ങള്‍ക്കും ലോകംമുഴുവനുംവേണ്ടി അങ്ങു സമര്‍പ്പിക്കുന്ന ഈ ബലി...' എന്നും 'അങ്ങയുടെ പൗരോഹിത്യത്തെ മിശിഹാ സ്വര്‍ഗരാജ്യത്തില്‍ മഹത്ത്വപ്പെടുത്തട്ടെ...' എന്നും പ്രാര്‍ഥിക്കുന്ന ഈ ഭൂമിയിലെ തീര്‍ഥാടക സമൂഹത്തെ മിശിഹായൊടൊപ്പം ഒരു സഭാസമൂഹമായി സ്വര്‍ഗരാജ്യത്തിലേക്ക് കാര്‍മികന്‍ നയിക്കുന്നുവെന്ന് ബലിപീഠത്തിനഭിമുഖമായ ബലിയര്‍പ്പണം സൂചിപ്പിക്കുന്നു; ദൈവരാധനയിലൂടെയും പ്രാര്‍ഥനയിലൂടെയും മിശിഹായുടെ മഹത്ത്വപൂര്‍ണമായ ആഗമനം പ്രതീക്ഷിച്ച് കിഴക്കോട്ടുതിരിഞ്ഞു (മത്താ 24:27, വെളി 22:16) പ്രാര്‍ഥിക്കുന്നതിനെയും ഇത് അര്‍ഥമാക്കുന്നു. കിഴക്കോട്ട് തിരിയുകയെന്നാല്‍ കര്‍ത്താവിങ്കലേക്ക് തിരിയുക എന്നാണര്‍ഥമാക്കുന്നത്. അതിനാല്‍, കാര്‍മികന്‍ ജനങ്ങള്‍ക്കുവേണ്ടി കുര്‍ബാനയര്‍പ്പിക്കുന്നു എന്നുമാത്രമല്ല, കാര്‍മികനും ജനങ്ങളും ഒന്നുചേര്‍ന്നു മിശിഹായൊടൊപ്പം ഒരു സഭാസമൂഹമായി ദൈവത്തിനു കുര്‍ബാനയര്‍പ്പിക്കുന്നു എന്ന അര്‍ഥവും ബലിപീഠത്തിനഭിമുഖമായി നില്ക്കുന്നതു ദ്യോതിപ്പിക്കുന്നു. വിശുദ്ധ കുര്‍ബാനസ്വീകരണത്തിനു ശേഷമുള്ള ഭാഗം ജനാഭിമുഖമായി നടത്തുന്നു. അര്‍പ്പണഭാഗം കഴിഞ്ഞതുകൊണ്ടാണ് ഈ സമാപനഭാഗം ജനാഭിമുഖമായി നടത്തുന്നത്. ഈശോ സ്വര്‍ഗാരോഹണസമയത്ത് ശിഷ്യന്മാരെ അനുഗ്രഹിച്ചതിനെയും (ലൂക്കാ 24: 51) സ്വര്‍ഗത്തില്‍ പിതാവിന്‍റെ പക്കല്‍ ഉപവിഷ്ഠനായി ഇപ്പോഴും സഭയെ അനുഗ്രഹിക്കുന്നതിനെയും സമാപനാശീര്‍വാദം (ഹൂത്താമ്മ) അനുസ്മരിപ്പിക്കുന്നു. 2013 ആഗസ്റ്റ് മാസത്തിലെ സിനഡ് വിശുദ്ധ കുര്‍ബാനയുടെ നവീകരണവുമായി മുന്നോട്ടുപോകാന്‍ ലിറ്റര്‍ജി കമ്മീഷനോടു നിര്‍ദേശിച്ചു. 2014 ജനുവരിയിലെ സിനഡ് എല്ലാ മെത്രാډാരോടും നവീകരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലിറ്റര്‍ജി കമ്മീഷനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. രൂപതകളില്‍നിന്നും ലഭിച്ച എല്ലാ നിര്‍ദേശങ്ങളും പഠിച്ച്, അവയില്‍ പൊതുവായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവ കണ്ടെത്തി അവ സിനഡില്‍ അവതരിപ്പിക്കാന്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, ലിറ്റര്‍ജി കമ്മീഷന്‍ അംഗങ്ങളായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കൂടാതെ,ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ തോമസ് ചക്യത്ത് എന്നിവരടങ്ങിയ മെത്രാന്മാരുടെ ഒരു സ്പെഷ്യല്‍ കമ്മറ്റിയെ സിനഡ് തിരഞ്ഞെടുത്തു. പൊതുവായി കണ്ടെത്തിയ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തക്സയില്‍ ഭേദഗതി വരുത്തേണ്ട ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ലിറ്റര്‍ജി കമ്മീഷന്‍ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കുകയും 2015 ആഗസ്റ്റിലെ സിനഡില്‍ അത് അവതരിപ്പിക്കുകയും ചെയ്തു. കുര്‍ബാനതക്സയുടെ നവീകരണത്തെ സംബന്ധിച്ച് എല്ലാ രൂപതകളിലെയും വൈദികരുടെപ്രതിനിധികളും സന്ന്യസ്ത, അല്മായ പ്രതിനിധികളും ദൈവശാസ്ത്ര, ആരാധനക്രമപണ്ഡിതരും ഉള്‍ക്കൊള്ളുന്ന സീറോമലബാര്‍ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മറ്റി ചര്‍ച്ചചെയ്ത് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. 2017 ജനുവരിയിലെ സിനഡ് ആവശ്യപ്പെട്ടതനുസരിച്ച് സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മറ്റി വീണ്ടും ചര്‍ച്ചചെയ്ത് അഭിപ്രായങ്ങള്‍ സമാഹരിച്ചു. ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍ ഒരു ഡ്രാഫ്റ്റ് 2017 ആഗസ്റ്റിലെ സിനഡില്‍ അവതരിപ്പിച്ചു. സിനഡില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ മെത്രാന്മാരുടെ സ്പെഷ്യല്‍ കമ്മറ്റി, ഡ്രാഫ്റ്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി. ഇങ്ങനെ നവീകരിച്ച ഡ്രാഫ്റ്റ് 2019 ജനുവരിയിലെ സിനഡില്‍ അവതരിപ്പിച്ചു പഠനവിധേയമാക്കി. സിനഡില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി സ്പെഷ്യല്‍ കമ്മറ്റി ഡ്രാഫ്റ്റില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി. വീണ്ടും എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍, അവ നല്കാനായി ഈ ഡ്രാഫ്റ്റ് എല്ലാ മെത്രാډാര്‍ക്കും അയച്ചുകൊടുത്തു. ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ മെത്രാന്മാരുടെ സ്പെഷ്യല്‍ കമ്മറ്റി ആവശ്യമായ തിരുത്തലുകള്‍ ഡ്രാഫ്റ്റില്‍ വരുത്തുകയുണ്ടായി. ഇതുവരെയുളള പഠനങ്ങളുടെയും നിര്‍ദേശങ്ങളുടെയും വെളിച്ചത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ഡ്രാഫ്റ്റ് 2020 ജനുവരിയിലെ സിനഡില്‍ അവതരിപ്പിച്ചു. സിനഡ് ചില ഭേദഗതികളോടെ ഡ്രാഫ്റ്റ് അംഗീകരിക്കുകയും പരിശുദ്ധ സിംഹാസനത്തില്‍നിന്നുളള അംഗീകാരത്തിനായി കുര്‍ബാനതക്സ അയയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വീണ്ടും മെത്രാന്മാരുടെ സ്പെഷ്യല്‍ കമ്മറ്റി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടി കുര്‍ബാനതക്സ അന്തിമമായി പരിശോധിച്ചു. അതിനുശേഷം, 2020 ജൂലൈ 10-ാം തീയതി പരിശുദ്ധസിംഹാസനത്തിന്‍റെ അംഗീകാരത്തിനായി കുര്‍ബാനതക്സ മേജര്‍ ആര്‍ച്ചുബിഷപ്പ് അയച്ചുകൊടുത്തു. ഇതിനു മറുപടിയായി, പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ കുര്‍ബാനതക്സ അംഗീകരിച്ചു കല്പന പുറപ്പെടുവിച്ചു (Prot. N. 248/2004, June 9, 2021). ഏകീകൃതരൂപത്തില്‍ കുര്‍ബാന അര്‍പ്പിക്കാനുള്ള 1999 ലെ സിനഡു,തീരുമാനവും നവീകരിച്ച കുര്‍ബാനക്രമവും താമസംവിനാ നടപ്പിലാക്കണമെന്ന് സീറോമലബാര്‍ സഭാസമൂഹത്തോട് ആഹ്വാനംചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ 2021 ജൂലൈ 3-ാം തീയതി മേജര്‍ ആര്‍ച്ചുബിഷപ്പിനു കത്തയച്ചു. നവീകരിച്ച കുര്‍ബാനക്രമവും വിശുദ്ധകുര്‍ബാനയുടെ ഏകീകൃതരൂപത്തിലുള്ള അര്‍പ്പണവും 2021 നവംബര്‍ 28 (മംഗളവാര്‍ത്തക്കാലം ആരംഭം) മുതല്‍ നടപ്പിലാക്കാന്‍, 2021 ആഗസ്റ്റ് 16 മുതല്‍ 27 വരെ നടന്ന XXIX-ാം സിനഡിന്‍റെ രണ്ടാം സെഷനില്‍ തീരുമാനിച്ചു. നവീകരിച്ച കുര്‍ബാനക്രമം നടപ്പിലാവുന്നതോടുകൂടി സഭയില്‍ കൂടുതല്‍ ഐക്യവും നന്മയും ഉണ്ടാകും. പൊതുനിര്‍ദേശങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ 1.സീറോമലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണക്രമം ഇപ്രകാരമാണ്: കാര്‍മികന്‍ കുര്‍ബാനയുടെ ആരംഭംമുതല്‍ ല്‍ മദ്ബഹാപ്രവേശനപ്രാര്‍ഥനവരെയുള്ള ഭാഗം ജനാഭിമുഖമായും, കൂദാശക്രമ (അനാഫൊറ) ഭാഗത്തിന്‍റെ ആരംഭംമുതല്‍ ല്‍ വിശുദ്ധകുര്‍ബാനസ്വീകരണം ഉള്‍പ്പെടെയുള്ള ഭാഗം ആരാധനാസമൂഹം നില്ക്കുന്ന അതേദിശയില്‍ത്തന്നെ ബലിപീഠത്തിന് അഭിമുഖമായും, വിശുദ്ധകുര്‍ബാനസ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും അര്‍പ്പിക്കുന്ന (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 7). 2.ഇതുവരെയുള്ള തക്സയില്‍ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും അനാഫൊറ മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. നവീകരിച്ച തക്സയില്‍ മാര്‍ തെയദോറിന്‍റെയും മാര്‍ നെസ്തോറിയസിന്‍റെയും കൂദാശക്രമങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. 3.അനാഫൊറയ്ക്ക് 'കൃതജ്ഞതാസ്തോത്രപ്രാര്‍ഥന' എന്ന പേരിനു പകരം 'കൂദാശക്രമം'എന്ന പേര് നല്കിയിരിക്കുന്നു. മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും അനാഫൊറ 'ഒന്നാമത്തെ കൂദാശക്രമം' എന്നും മാര്‍ തെയദോറിന്‍റെത് 'രണ്ടാമത്തെ കൂദാശക്രമം' എന്നും മാര്‍ നെസ്തോറിയസിന്‍റെത് 'മൂന്നാമത്തെ കൂദാശക്രമം' എന്നും ചേര്‍ത്തിരിക്കുന്നു. 4.തക്സയില്‍ 'വലത്ത്', 'ഇടത്ത്' എന്ന പ്രയോഗം പുനര്‍നിര്‍ണയിച്ചിരിക്കുന്നു. ബലിപീഠത്തിലേക്ക് നോക്കിനില്ക്കുന്ന ആരാധനാസമൂഹത്തിന്‍റെ 'വലത്ത്', 'ഇടത്ത്' എന്ന അര്‍ഥത്തിലാണ് ഈ കുര്‍ബാനപ്പുസ്തകത്തിലെ (തക്സയിലെ) ക്രമവിധികളില്‍ 'വലത്ത്', 'ഇടത്ത്' എന്ന പ്രയോഗങ്ങള്‍ മനസ്സിലാക്കേണ്ടത് (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 8). 5.സര്‍വാധിപനാം ..., സുവിശേഷപ്രദക്ഷിണം, സ്ഥാപനവിവരണം, റൂഹാക്ഷണം, തിരുവോസ്തി ഉയര്‍ത്തല്‍ ല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മണിയടിക്കാവുന്നതാണ്. വിഭജനശുശ്രൂഷയ്ക്കുമുമ്പായി കാര്‍മികന്‍ തിരുവോസ്തി ഉയര്‍ത്തുവേളയില്‍ ധൂപിക്കുകയും ചെയ്യാവുന്നതാണ് (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 19). 6.നിര്‍ദിഷ്ടപ്രാര്‍ഥനകള്‍ ചൊല്ലി അപ്പവും വീഞ്ഞും ബേസ്ഗസ്സയില്‍ ഒരുക്കാനും ഒരുക്കിയവ ബലിപീഠത്തിലേക്ക് സംവഹിക്കാനും മ്ശംശാനപ്പട്ടമെങ്കിലും ഉള്ളവര്‍ക്കേ അനുവാദമുള്ളൂ. എന്നാല്‍, പ്രാര്‍ഥനകള്‍ ചൊല്ലി അപ്പവും വീഞ്ഞും പ്രതിഷ്ഠിക്കുന്നത് ആര്‍ച്ചുഡീക്കനോ സഹകാര്‍മികനോ കാര്‍മികനോ ആയിരിക്കണം (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 20). 7.കാര്‍മികന്‍ സമൂഹത്തെ കുരിശടയാളത്തില്‍ ആശീര്‍വദിക്കുമ്പോള്‍ സമൂഹം തങ്ങളുടെമേല്‍ കുരിശടയാളം വരയ്ക്കുന്നു (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 22). 8.ഒന്നാം പ്രണാമജപം (ഗ്ഹാന്ത) കാര്‍മികന്‍ കുനിഞ്ഞുനിന്ന് കരങ്ങള്‍ കൂപ്പിപ്പിടിച്ചു ചൊല്ലുന്നു. മറ്റു ഗ്ഹാന്തകള്‍ കുനിഞ്ഞുനിന്ന് കരങ്ങള്‍ കൂപ്പിപ്പിടിച്ചുകൊണ്ടോ ഇരുകരങ്ങളും മുകളിലേക്കു തുറന്നുപിടിച്ചുകൊണ്ടോ ചൊല്ലാവുന്നതാണ് (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 25). 9.ദിവ്യകാരുണ്യസ്വീകരണത്തിനു മുമ്പുള്ള 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...' കാര്‍മികനും സമൂഹത്തിനും കൈകള്‍ ഉയര്‍ത്തി ചൊല്ലാവുന്നതാണ് (പൊതുനിര്‍ദേശങ്ങള്‍, നമ്പര്‍ 26). ആഘോഷപൂര്‍വകമായ കുര്‍ബാനയക്കും സാധാരണകുര്‍ബാനയ്ക്കുമുള്ള പ്രത്യേകനിര്‍ദേശങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ 10.സാധാരണകുര്‍ബാനയില്‍ കാര്‍മികന്‍ പ്രാര്‍ഥനാഭ്യര്‍ത്ഥന ഒരു പ്രാവശ്യം നടത്തിയാലും മതി (പ്രത്യേകനിര്‍ദേശങ്ങള്‍, നമ്പര്‍ 15). 11.വലത്തുകൈ നീട്ടി കമഴ്ത്തിപ്പിടിച്ചുകൊണ്ടു സമാപനപ്രാര്‍ഥന (ഹൂത്താമ്മ) ചൊല്ലാവുന്നതാണ്. എന്നാല്‍, ജനങ്ങളുടെമേല്‍ കുരിശടയാളം വരച്ചുകൊണ്ടാണ് സമാപനാശീര്‍വാദം നല്കേണ്ടത് (പ്രത്യേകനിര്‍ദേശങ്ങള്‍, നമ്പര്‍ 18).കുര്‍ബാനയുടെ പ്രാര്‍ഥനകളില്‍ വരുത്തിയ പ്രധാനഭേദഗതികള്‍ 12.കുര്‍ബാനയുടെ പൊതുക്രമഭാഗത്തും പ്രോപ്രിയഭാഗത്തും വരുന്ന പ്രാര്‍ഥനകളിലും ഗീതങ്ങളിലും കര്‍മക്രമ വിശദീകരണങ്ങളിലും ഭാഷാപരമായ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കാര്‍മികനു പ്രാര്‍ത്ഥനകള്‍ ഭക്തിപൂര്‍വകവും അര്‍ഥപൂര്‍ണവുമായി ചൊല്ലാന്‍ സഹായിക്കുന്നതിനുവേണ്ടി കുര്‍ബാനതക്സയിലെ പൊതുക്രമത്തിലുള്ള എല്ലാ പ്രാര്‍ഥനകളും ഒരേ പേജില്‍ വരത്തക്കവിധവും, പ്രാര്‍ഥനകളുടെ അര്‍ഥം വ്യക്തമാകുന്ന രീതിയിലും വരികള്‍ നിജപ്പെടുത്തിയിരിക്കുന്നു. അതുപോലെതന്നെ, കാര്‍മികന്‍ കൈവിരിച്ചു പിടിച്ചുകൊണ്ടു ചൊല്ലുന്ന പ്രാര്‍ഥനകളെല്ലാം ഒരേ പേജില്‍ത്തന്നെ വരത്തക്കവിധത്തിലും ക്രമപ്പെടുത്തിയിരിക്കുന്നു. 13.'അത്യുന്നതമാം ...' എന്ന ഗീതത്തിന്‍റെ പ്രത്യുത്തരം 'ഭൂമിയിലെങ്ങും' എന്നത് 'ഭൂമിയിലെന്നും' എന്നാക്കി (ഗദ്യരൂപത്തിലുള്ളതു പോലെയാക്കി). എന്നേക്കുമുള്ള ശാന്തിയും സമാധാനവുമാണ് ഇവിടെ ആശംസിക്കുന്നത്. സുറിയാനി ഭാഷയിലും കാലത്തെ സൂചിപ്പിക്കുന്ന പദംതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 14.'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...' എന്ന പ്രാര്‍ഥനയിലെ ഭേദഗതികള്‍ കാനോനയോടുകൂടി ആരംഭിക്കുന്ന 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ഥനാരൂപം മാത്രം തക്സയില്‍ ചേര്‍ത്തിരിക്കുന്നു.'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി' എന്നു തുടങ്ങിയുള്ള ഭാഗം ഐച്ഛികമാക്കിയിരിക്കുന്നു. 'ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ' എന്നത് 'ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ' എന്നാക്കിയിരിക്കുന്നു.'ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ' എന്നത് 'ഞങ്ങള്‍ പ്രലോഭനത്തില്‍ വീഴാന്‍ ഇടയാകരുതേ' എന്നു മാറ്റിയിട്ടുണ്ട്. 'ഉള്‍പ്പെടുത്തരുതേ' എന്നുപറയുമ്പോള്‍ ദൈവമാണ് നമ്മെ 'പ്രലോഭന'ത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്നു സംശയം ഉണ്ടാകാം. മറിച്ച്, പ്രലോഭനങ്ങള്‍ ഉണ്ടായാലും അവയില്‍ 'വീഴാന്‍ ഇടയാകരുതേ' എന്നാണ് പ്രാര്‍ഥനയിലെ ഈ ഭേദഗതികൊണ്ട് വിവക്ഷിക്കുന്നത്. 15.തിരുനാളുകള്‍ പ്രാധാന്യമനുസരിച്ച് മൂന്നു ഗണങ്ങളായി തിരിച്ചിരിക്കുന്നു: കര്‍ത്താവിന്‍റെ (മാറാനായ) തിരുനാളുകള്‍, പ്രധാനപ്പെട്ട തിരുനാളുകള്‍, സാധാരണതിരുനാളുകള്‍.കര്‍ത്താവിന്‍റെ തിരുനാളുകളും രക്ഷാചരിത്രത്തിലെ പ്രധാനസംഭവങ്ങള്‍ അനുസ്മരിക്കുന്ന തിരുനാളുകളും ഒന്നാം ഗണത്തില്‍ പെടുത്തിയിരിക്കുന്നു.പ്രധാനപ്പെട്ട തിരുനാളുകളെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാളുകള്‍ എന്നും ഓര്‍മത്തിരുനാളുകളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.സാധാരണതിരുനാളുകളെ 'പൗരസ്ത്യ പാരമ്പര്യമനുസരിച്ചുള്ളവ', 'സാര്‍വത്രികമായവ' എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. 16.കര്‍ത്താവിന്‍റെ തിരുനാളുകളിലും പ്രധാനതിരുനാളുകളിലും കാര്‍മികന്‍ ചൊല്ലുന്ന 'ഞങ്ങളുടെ കര്‍ത്താവായ ദൈവമേ' എന്നു തുടങ്ങുന്ന പ്രാരംഭ പ്രാര്‍ഥനയില്‍ 'വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നവരെ' എന്നുള്ളത് 'ഏറ്റുപറയുകയും ചെയ്യുന്ന ഞങ്ങളെ' എന്നാക്കിമാറ്റി. അതുപോലെതന്നെ, 'ഈ പരിഹാര രഹസ്യങ്ങള്‍ അവര്‍ വിശുദ്ധിയോടെ പരികര്‍മം ചെയ്യട്ടെ' എന്നത് 'ഈ പരിഹാരരഹസ്യങ്ങള്‍ ഞങ്ങള്‍ വിശുദ്ധിയോടെ പരികര്‍മം ചെയ്യട്ടെ' എന്നും 'അവര്‍ അങ്ങേക്കു പുരോഹിത ശുശ്രൂഷ ചെയ്യട്ടെ' എന്നത് 'ഞങ്ങള്‍ അങ്ങേക്കു പുരോഹിതശുശ്രൂഷ ചെയ്യട്ടെ' എന്നും മാറ്റിയിട്ടുണ്ട്. അപ്രകാരം ഈ പ്രാര്‍ഥനയെ കൂടുതല്‍ വ്യക്തിപരമാക്കിയിരിക്കുന്നു. 17.കുര്‍ബാന തക്സയില്‍ ഉപയോഗിച്ചിരിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ പ്ശീത്ത (ബൈബിളിന്‍റെ സുറിയാനി പരിഭാഷ) യില്‍നിന്നുള്ള സങ്കീര്‍ത്തനങ്ങളുടെ സീറോമലബാര്‍ സിനഡ് അംഗീകരിച്ച മലയാളവിവര്‍ത്തനമാണ്. 15-ാം സങ്കീര്‍ത്തനത്തിന്‍റെ രണ്ടു ഗീതരൂപങ്ങള്‍ കൊടുത്തിട്ടുണ്ട് (1. 'ആരുവസിക്കും നാഥാ, നിന്‍ ...' 2. 'നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ ...'). 18.ഞായറാഴ്ചകള്‍ക്കും സാധാരണതിരുനാളുകള്‍ക്കും വേണ്ടിയുള്ള ഓനീസാ ദ്കങ്കേയ്ക്ക് മുമ്പുള്ള പ്രാര്‍ഥനയില്‍ 'അങ്ങു സ്നേഹപൂര്‍വ്വം സ്ഥാപിച്ച പവിത്രീകരിക്കുന്ന മദ്ബഹയുടെ മുമ്പില്‍' എന്നത് 'അങ്ങു സ്നേഹപൂര്‍വം സ്ഥാപിച്ചതും പവിത്രീകരിക്കുന്നതുമായ മദ്ബഹയുടെ മുമ്പില്‍' എന്നു മാറ്റിയിരിക്കുന്നു. 19.'സര്‍വാധിപനാം ...' എന്ന ഗീതത്തിന്‍റെ സമയത്ത് മദ്ബഹ ധൂപിച്ചശേഷം ദൈവാലയത്തിന്‍റെ പ്രധാനകവാടംവരെ ധൂപാര്‍പ്പണം നടത്തുന്നത് ഉചിതമായിരിക്കുമെന്ന നിര്‍ദേശം കര്‍മവിധിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ദൈവാലയം മുഴുവനെയും സമൂഹത്തെയും ധൂപിക്കുന്നതിനെയാണ് ഇത് അര്‍ഥമാക്കുന്നത്. 20.'സര്‍വാധിപനാം കര്‍ത്താവേ, നിന്നെ വണങ്ങി നമിക്കുന്നു' എന്നത് 'സര്‍വാധിപനാം കര്‍ത്താവേ, നിന്‍ സ്തുതി ഞങ്ങള്‍ പാടുന്നു' എന്ന് പദ്യരൂപത്തില്‍ തിരുത്തിയിട്ടുണ്ട്.കാരണം, 'വണക്കം' എന്ന പദം വിശുദ്ധര്‍ക്കും 'സ്തുതി', 'ആരാധന' എന്നീ പദങ്ങള്‍ ദൈവത്തിനുമാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഈ മാറ്റം 'സകലത്തിന്‍റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു' എന്ന ഗദ്യരൂപത്തോടു കൂടുതല്‍ വിശ്വസ്തവുമാണ്. 21. 'പരിപാവനനാം ...' എന്ന ഗീതത്തില്‍ 'നിന്‍ കൃപ ഞങ്ങള്‍ക്കേകണമേ' എന്നത് 'കാരുണ്യം നീ ചൊരിയണമേ' എന്നാക്കിയിരിക്കുന്നു. 'പരിശുദ്ധനായ ദൈവമേ ...' എന്ന ഗദ്യരൂപത്തില്‍ 'ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ' എന്നത് 'ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ'എന്നാക്കി. കാരണം, 'റഹ്മേ' എന്ന സുറിയാനിപദം സൂചിപ്പിക്കുന്നത് കര്‍ത്താവിന്‍റെ'കരുണ' യെയാണ്. 'കൃപ' യെ സൂചിപ്പിക്കുന്ന 'തൈബൂസ' എന്ന പദം ത്രിശുദ്ധകീര്‍ത്തനഭാഗത്ത് സുറിയാനി തക്സയില്‍ ഉപയോഗിച്ചിട്ടില്ല. അന്ധനായ ബര്‍തിമേയൂസിന്‍റെ അപേക്ഷയില്‍ 'ദാവീദിന്‍റെ പുത്രാ, എന്നില്‍ കരുണയുണ്ടാകണമേ' എന്നാണ്സുറിയാനി ബൈബിളില്‍ കാണുന്നത് (മര്‍ക്കോ 10 : 48). 22.വിശുദ്ധഗ്രന്ഥവായനകള്‍ക്കുമുമ്പ് ശുശ്രൂഷി കാര്‍മികന്‍റെ ആശീര്‍വാദം യാചിക്കുമ്പോള്‍ 'ഗുരോ, ആശീര്‍വദിക്കണമേ' എന്നത് 'കര്‍ത്താവേ, ആശീര്‍വദിക്കണമേ' എന്നാക്കിയിരി ക്കുന്നു. കാരണം, ഇതാണ് മൂലരൂപത്തോടു കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നത്. കാര്‍മികന്‍ കര്‍ത്താവിനെ പ്രതിനിധാനം ചെയ്യുന്നു എന്നും കര്‍ത്താവിന്‍റെ ആശീര്‍വാദമാണ് ഇവിടെ യാചിക്കുന്നതെന്നും ഈ ഭേദഗതി കൂടുതല്‍ വ്യക്തമാക്കുന്നു. 'ദൈവം നിന്നെ അനുഗ്രഹിക്കട്ടെ' എന്ന കാര്‍മികന്‍റെ ആശീര്‍വാദത്തിലെ 'നിന്നെ' എന്ന പദം ഒഴിവാക്കി 'ദൈവം അനുഗ്രഹിക്കട്ടെ' എന്നാക്കിയിരിക്കുന്നു. 23.'പ്രകീര്‍ത്തനം ആലപിക്കാനായി നിങ്ങള്‍ എഴുന്നേല്ക്കുവിന്‍' എന്ന ശുശ്രൂഷിയുടെ ആഹ്വാനം ഐച്ഛികമാക്കിയതിനാല്‍ ബ്രാക്കറ്റിലാണ് കൊടുത്തിരിക്കുന്നത്. ഇരുന്നശേഷം പ്രകീര്‍ത്തനത്തിനായി വീണ്ടും എഴുന്നേല്ക്കുകയും ഉടന്‍തന്നെ ലേഖനവായനയുടെ സമയത്തു ഇരിക്കുകയുംചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ ആഹ്വാനം ഐച്ഛികമാക്കിയിരിക്കുന്നത്.'അംബരമനവരതം ...' എന്ന പ്രകീര്‍ത്തനം കാര്‍മികനും ശുശ്രൂഷിയും സമൂഹവും പാടുന്നത്, അഞ്ചു ഖണ്ഡങ്ങള്‍ക്കുപകരം നാലായി കുറച്ചിരിക്കുന്നു. 24.'സര്‍വജ്ഞനായ ഭരണകര്‍ത്താവും ...' എന്ന പ്രാര്‍ഥന ഐച്ഛികമാക്കി ബ്രാക്കറ്റിലാണ് ചേര്‍ത്തിരിക്കുന്നത്. കാരണം, ഈ പ്രാര്‍ഥനയുടെ, 'അങ്ങയുടെ സ്വഭാവത്തിനൊത്തവിധം ...എന്നേക്കും' എന്നഭാഗം തൊട്ടുമുമ്പുള്ള 'വിശുദ്ധരില്‍ സംപ്രീതനായി' എന്ന പ്രാര്‍ഥന യുടെ ആവര്‍ത്തനമാണ്. 'അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം...' എന്ന പ്രാര്‍ഥനയാണ് വിശുദ്ധഗ്രന്ഥ വായനകളോട് കൂടുതല്‍ ചേര്‍ന്നുപോകുന്നത്. 25.റാസയില്‍ ഹല്ലേലുയ്യാഗീതത്തിന്‍റെ (സൂമാറ) സ്ഥാനം ലേഖനവായനയ്ക്കുശേഷം ഉടനെയായിരുന്നു. എന്നാല്‍, റാസയുടെ പുതിയക്രമത്തില്‍, ഹല്ലേലുയ്യാഗീതം പാടുന്നത് സുവിശേഷവായനയ്ക്കു മുമ്പുള്ള തുര്‍ഗാമയെത്തുടര്‍ന്നാക്കിയിരിക്കുന്നു. തന്മൂലം, റാസയില്‍ സുവിശേഷപ്രദക്ഷിണം ആഘോഷപൂര്‍വകമായി ബേമ്മയിലേക്കു നടത്താന്‍ സാധിക്കും. 26.കാറോസൂസകളുടെ പൊതുവായ പ്രത്യുത്തരം,'കര്‍ത്താവേ ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ' എന്നതിനുപകരം 'കര്‍ത്താവേ,ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ' എന്നാക്കിയിരിക്കുന്നു. കാരണം, 'റഹ്മേ' എന്ന സുറിയാനിപദം സൂചിപ്പിക്കുന്നത്കര്‍ത്താവിന്‍റെ കരുണയെയാണ്. 27.പിറവിക്കാലത്തെ കാറോസൂസയില്‍ 'ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു' എന്നും പളളിക്കൂദാശക്കാലത്തെ കാറോസൂസയില്‍ 'നിന്‍റെ മഹത്ത്വത്തില്‍ ഞങ്ങളെ പങ്കുകാരാക്കണമേ' എന്നും മരിച്ചവര്‍ക്കുവേണ്ടിയുള്ള കാറോസൂസയില്‍ 'കര്‍ത്താവേ, നിന്നോടു ഞങ്ങള്‍ യാചിക്കുന്നു' എന്നുമുള്ള പ്രത്യുത്തരം നിലനിറുത്തിയിട്ടുണ്ട്. പൊതുക്രമത്തിലെ കാറോസൂസയുടെ രണ്ടാംഭാഗത്തെ പ്രത്യുത്തരവും അതുപോലെ നിലനിറുത്തിയിരിക്കുന്നു. 28.ഓനീസാ ദ്റാസേയുടെ രണ്ടാംഭാഗത്തെ രണ്ടാംപാദത്തിലെ, 'വിജയംവരിച്ച നീതിമാന്മാരുടേയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണയോടുകൂടെ നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ വിശുദ്ധ ബലിപീഠത്തിങ്കല്‍ ഉണ്ടാകട്ടെ' എന്നതു,'നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മയോടുകൂടെ വിജയം വരിച്ച നീതിമാന്മാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കലുണ്ടാകട്ടെ' എന്നാക്കിയിരിക്കുന്നു. ഈ മാറ്റത്തിലൂടെ തോമാശ്ലീഹായുടെ ഓര്‍മയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നതോടൊപ്പം സുറിയാനിമൂലത്തോടു കൂടുതല്‍ വിശ്വസ്തത പുലര്‍ത്താനും സാധിക്കുന്നു. 29.വിശ്വാസപ്രമാണം കഴിഞ്ഞ് ശുശ്രൂഷി ചൊല്ലുന്ന കാറോസൂസ പ്രാര്‍ഥനയില്‍ 'പാത്രിയാര്‍ക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാര്‍' എന്നത്, 'പാത്രിയാര്‍ക്കീസുമാരും മേജര്‍ ആര്‍ച്ചുബിഷപ്പുമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാര്‍' എന്നു തിരുത്തിയിരിക്കുന്നു. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പദവിയുള്ള നമ്മുടെ സഭയില്‍ ഈ മാറ്റം കൂടുതല്‍ പ്രസക്തമാണ്. 30.നമ്മുടെ കുര്‍ബാനയില്‍ല്‍മൂന്നു കൂദാശക്രമങ്ങളാണ് (അനാഫൊറ) ഉള്ളത്: ഒന്നാമത്തെ കൂദാശക്രമം (മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശക്രമം) ഓശാനഞായര്‍ കഴിഞ്ഞുള്ള തിങ്കള്‍മുതല്‍ല്‍ പള്ളിക്കൂദാശക്കാലം അവസാനംവരെ ഉപയോഗിക്കുന്നു; രണ്ടാമത്തെ കൂദാശക്രമം (മാര്‍ തെയദോറിന്‍റെ കൂദാശക്രമം) മംഗളവാര്‍ത്തക്കാലം ഒന്നാം ഞായര്‍മുതല്‍ല്‍ഓശാനഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളിലും മൂന്നാമത്തെ കൂദാശക്രമം (മാര്‍ നെസ്തോറിയസിന്‍റെ കൂദാശ ക്രമം) ദനഹാ, വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ വെള്ളി, ഗ്രീക്ക് മല്പാന്മാ രുടെ ഓര്‍മ, മൂന്നുനോമ്പിലെ ബുധന്‍,പെസഹാവ്യാഴം എന്നീ 5 ദിവസങ്ങ ളിലും ഉപയോഗിക്കുന്നു. എന്നാല്‍, നിര്‍ദിഷ്ട ദിവസങ്ങളില്‍ല്‍ മാത്രമ ല്ല,ല്ലമറ്റുദിവസങ്ങളിലും ഈ മൂന്നു കൂദാശക്രമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. 31.സമാധാനം നല്കുന്നതിനു മുമ്പുള്ള ശുശ്രൂഷിയുടെ ആഹ്വാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.'നിങ്ങള്‍ സമാധാനം ആശംസിക്കുവിന്‍' എന്ന ആഹ്വാനം 'നിങ്ങള്‍ സമാധാനം നല്കുവിന്‍' എന്നാക്കിരിക്കുന്നു. 'മിശിഹായാണ് നമ്മുടെ സമാധാനം' (എഫേ 2:14) എന്ന് ഏറ്റുപറഞ്ഞുകൊണ്ടു ബലിപീഠത്തില്‍നിന്നു സ്വീകരിച്ച സമാധാനം കാര്‍മികന്‍ ശുശ്രൂഷിക്കു നല്കുന്നു; 'ആശംസിക്കുക' അല്ല ചെയ്യുന്നത്. ശുശ്രൂഷികളുടെ കരങ്ങളില്‍നിന്ന് സമൂഹത്തിലുള്ളവര്‍ സമാധാനം സ്വീകരിക്കുകയും ഒരാള്‍ മറ്റൊരാള്‍ക്കു പങ്കുവയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, കര്‍ത്താവില്‍നിന്നു സ്വീകരിച്ച സമാധാനത്തില്‍ എല്ലാവരും പങ്കുചേരുന്നു. 32.മൂന്നാം പ്രണാമജപത്തിന്‍റെ ആരംഭത്തില്‍ 'കര്‍ത്താവായ ദൈവമേ, സ്വര്‍ഗീയഗണങ്ങളോടുകൂടെ' എന്നത് 'കര്‍ത്താവായ ദൈവമേ, ഈ സ്വര്‍ഗീയഗണങ്ങളോടുകൂടെ' എന്നാക്കിയിരിക്കുന്നു. കാരണം, 'പരിശുദ്ധന്‍' എന്ന ഗീതത്തില്‍, സ്വര്‍ഗത്തില്‍ ദൈവത്തെ മാലാഖമാര്‍ ഒന്നുചേര്‍ന്ന്ഉദ്ഘോഷിക്കുന്നതിനെ അനുസ്മരിക്കുന്നു. ഇതേ സ്വര്‍ഗീയഗണങ്ങളോടുകൂടെയാണ് ആരാധനസമൂഹമായ ഭൂവാസികള്‍ ദൈവത്തിനു കൃതഞ്ജതയര്‍പ്പിക്കുന്നതെന്ന് 'ഈ' എന്ന പദം കൂട്ടിച്ചേര്‍ത്തതിലൂടെ അര്‍ഥമാക്കുന്നു. മാര്‍ അദ്ദായിമാര്‍ മാറിയുടെയും, മാര്‍ തിയദോറിന്‍റെയും മാര്‍ നെസ്തോറിയസിന്‍റെയും കൂദാശക്രമങ്ങളുടെ സുറിയാനി മൂലരൂപത്തിലും ഇങ്ങനെതന്നെയാണ് കാണുന്നത്. 33.നിലവില്‍ ഉപയോഗത്തിലിരിക്കുന്ന മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ ക്രമത്തിലെ മൂന്നാം പ്രണാമജപത്തിലുള്ള 'അങ്ങയില്‍ മറഞ്ഞിരിക്കുന്ന ആത്മജാതനും ...' എന്നുതുടങ്ങി '... നിയമത്തിനു വിധേയനാവുകയും' എന്നുവരെയുള്ള ഭാഗം മാര്‍ നെസ്തോറിയസിന്‍റെ കൂദാശക്രമത്തില്‍നിന്നു കൂട്ടിച്ചേര്‍ത്തതാണ്. തന്മൂലം, നവീകരിച്ച തക്സയില്‍ ഈ ഭാഗം ഒഴിവാക്കിയിരിക്കുന്നു. ഒന്നാമത്തെ കൂദാശക്രമത്തിലെ മൂന്നാം പ്രണാമജപത്തില്‍ കര്‍ത്താവിന്‍റെ രക്ഷാകരസംഭവങ്ങള്‍ ഓരോന്നും എടുത്തുപറയാതെ രക്ഷാകരരഹസ്യങ്ങളുടെ ഫലമായി നമുക്കു ലഭിച്ച അനുഗ്രഹങ്ങളെപ്രതി നന്ദിപറയുകയും പെസഹാരഹസ്യത്തെ മുഴുവനായി അനുസ്മരിക്കുകയും അനുഷ്ഠിക്കുകയുമാണു ചെയ്യുന്നത്. ഇപ്രകാരം, ഒന്നാമത്തെ കൂദാശക്രമത്തിലെ മൂന്നാം പ്രണാമജപത്തിന്‍റെ തനതാത്മകതയും സവിശേഷതകളും കൂടുതല്‍ വ്യക്തമാകുന്നു. 34.മൂന്നാം പ്രണാമജപത്തിന്‍റെ ആദ്യഭാഗത്തു വരുത്തിയ മറ്റു ഭേദഗതികള്‍: 'അങ്ങയുടെ പ്രിയപുത്രന്‍ ഞങ്ങളോടു കല്പിച്ചതുപോലെ, എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസര്‍ അവിടത്തെ നാമത്തില്‍ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയില്‍ അര്‍പ്പിക്കുന്നു' എന്നാക്കിരിക്കുന്നു.'നീ ഞങ്ങളോടു കല്പിച്ചതുപോലെ' എന്നുള്ളത് 'അങ്ങയുടെ പ്രിയപുത്രന്‍ ഞങ്ങളോടു കല്പിച്ചതുപോലെ' എന്നാക്കിയിരിക്കുന്നു. കാരണം, ഈ പ്രാര്‍ഥനയും തുടര്‍ന്നുള്ള ഭാഗവും പിതാവായ ദൈവത്തെയാണ് അഭിസംബോധന ചെയ്യുന്നത്.'എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസര്‍ അവിടത്തെ നാമത്തില്‍ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയില്‍ അര്‍പ്പിക്കുന്നു' എന്നതിലെ 'എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസര്‍ ഒരുമിച്ചുകൂടി' എന്ന ഭാഗം 1989 ലെ തക്സയിലെ മൂന്നാം പ്രണാമജപത്തിന്‍റെ രണ്ടാംഭാഗത്തുനിന്നും എടുത്തതാണ്. 35. 'പുതിയ ഉടമ്പടിയിലെ എന്‍റെ രക്തമാകുന്നു' എന്ന സ്ഥാപനവിവരണത്തിലെ ഭാഗം സുറിയാനിമൂലത്തോടു കൂടുതല്‍ വിശ്വസ്തമാകാനായി 'പുതിയ ഉടമ്പടിയുടെ എന്‍റെ രക്തമാകുന്നു' എന്നാക്കിയിരിക്കുന്നു. 36.മധ്യസ്ഥപ്രാര്‍ഥനയില്‍ വന്നിരിക്കുന്ന ഭേദഗതികള്‍: മദ്ധ്യസ്ഥപ്രാര്‍ഥനയുടെ ആരംഭത്തില്‍ മാര്‍പാപ്പായ്ക്കുള്ള വിശേഷണം 'പ്രധാനാചാര്യനും സാര്‍വത്രികസഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ' എന്നതുമാറ്റി 'സാര്‍വത്രികസഭയുടെ പിതാവും തലവനുമായ' എന്നാക്കിയിരിക്കുന്നു.മധ്യസ്ഥപ്രാര്‍ഥനയില്‍ 'വേണ്ടിയും' എന്ന പദപ്രയോഗം അത്യാവശ്യമായ ഇടങ്ങളില്‍ മാത്രമാക്കി കുറച്ചിരിക്കുന്നു. മധ്യസ്ഥപ്രാര്‍ഥനയില്‍ 'പുരോഹിതന്മാര്‍' എന്നതിനുശേഷം 'മ്ശംശാനമാര്‍' എന്നതു കൂടി ചേര്‍ത്തിരിക്കുന്നു. കാരണം, മെത്രാന്മാര്‍, പുരോഹിതന്മാര്‍ എന്നിവരോടൊപ്പം മ്ശംശാനമാരും ശുശ്രൂഷാപൗരോഹിത്യത്തില്‍ പങ്കുചേരുന്നവരാണ്.സമൂഹബലിയില്‍ മധ്യസ്ഥപ്രാര്‍ഥനയുടെ അവസാനഭാഗത്ത് '... ഈ ജനത്തിനും അയോഗ്യനായ എനിക്കുംവേണ്ടി ...' എന്നതിനുപകരം '... ഈ ജനത്തിനും അയോഗ്യരായ ഞങ്ങള്‍ക്കുംവേണ്ടി ...' എന്നു മാറ്റി ചൊല്ലാവുന്നതാണ് (സമൂഹബലിക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍, നമ്പര്‍ 7).സമൂഹബലിയില്‍ കാര്‍മികന്‍റെ സഹായാഭ്യര്‍ഥനയില്‍ 'എന്‍റെ സഹോദരരേ, ഈ കുര്‍ബാന എന്‍റെ കരങ്ങള്‍വഴി പൂര്‍ത്തിയാകുവാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍' എന്നതിനുപകരം 'എന്‍റെ സഹോദരരേ, ഈ കുര്‍ബാന എന്‍റെ കരങ്ങള്‍ വഴി പൂര്‍ത്തിയാകാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍' എന്നു മാറ്റിചൊല്ലാവുന്നതാണ്. (സമൂഹബലിക്കുള്ള പ്രത്യേകനിര്‍ദേശങ്ങള്‍, നമ്പര്‍ 6). സമൂഹബലിയില്‍ 'എനിക്കുവേണ്ടി' എന്ന് പ്രത്യേകം പറയുന്നില്ല. കാരണം, പ്രാര്‍ഥന ചോദിക്കുന്നതും സമൂഹം പ്രാര്‍ഥിക്കുന്നതും കാര്‍മികനുവേണ്ടി മാത്രമല്ല, സഹകാര്‍മികര്‍ക്കുംകൂടി വേണ്ടിയാണ്. എന്നാല്‍, മിശിഹായുടെ പ്രതിനിധിയായ കാര്‍മികന്‍റെ കരങ്ങളിലൂടെയാണ് ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നത് എന്നതുകൊണ്ട് 'ഈ കുര്‍ബാന എന്‍റെ കരങ്ങള്‍വഴി പൂര്‍ത്തിയാകാന്‍' എന്നാണ് സമൂഹബലിയിലും ചൊല്ലുന്നത്. 37.നാലാം പ്രണാമജപത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ ഐച്ഛികമായി കൊടുത്തിരിക്കുന്നു: 'ഈ ഓര്‍മയാചരണത്തില്‍ ദൈവമാതാവായ കന്യകാമറിയത്തിന്‍റെയും അങ്ങയുടെ തിരുസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയ നീതിമാന്മാരും വിശുദ്ധരുമായ പിതാക്കന്മാരുടെയും പാവനസ്മരണ, അങ്ങയുടെ അവര്‍ണനീയവും സമൃദ്ധവുമായ കൃപയാല്‍ സംജാതമാക്കണമേ' എന്ന ഭാഗം ഐച്ഛികമാക്കിയിരിക്കുന്നു. കാരണം, ദൈവമാതാവായ കന്യകാമറിയത്തെയും നീതിമാന്മാരെയും മകുടം ചൂടിയ രക്തസാക്ഷികളെയും ഓനീസാ ദ്റാസേയുടെ വ്യതിയാന വിധേയമല്ലാത്ത രണ്ടാം ഭാഗത്ത് അനുസ്മരിച്ചിരുന്നു. 'പ്രവാചകന്മാര്‍, ശ്ലീഹന്മാര്‍, രക്തസാക്ഷികള്‍, വന്ദകന്മാര്‍, വേദപാരംഗതന്മാര്‍, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മ്ശംശാനമാര്‍ എന്നിവര്‍ക്കും' എന്ന ഭാഗവും ഐച്ഛികമാക്കിയിരിക്കുന്നു. കാരണം, പ്രവാചകന്മാരെയും ശ്ലീഹന്മാരെയും രക്തസാക്ഷികളെയും വന്ദകരെയും മെത്രാന്മാരെയും പുരോഹിതരെയും മ്ശംശാനമാരെയും അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ കുര്‍ബാനയില്‍ വിവിധഭാഗങ്ങളിലുണ്ട് . 'എളിയവരും ബലഹീനരും ക്ലേശിതരുമായ ഈ ദാസരും അങ്ങു നല്കിയ മാതൃക പരമ്പരാഗതമായി സ്വീകരിച്ച് അങ്ങയുടെ നാമത്തില്‍ ഒരുമിച്ചുകൂടി ഇപ്പോള്‍ തിരുസന്നിധിയില്‍ നില്ക്കുന്നു' എന്നതും ഐച്ഛികമാണ്. കാരണം, ഈ ആശയം ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥന, നവീകരിച്ച തക്സയില്‍, മൂന്നാം പ്രണാമജപത്തിന്‍റെ ആദ്യഭാഗത്തു കാണാം: 'എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസര്‍ അവിടത്തെ നാമത്തില്‍ ഒരുമിച്ചുകൂടി
വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്‍റെ ആവശ്യം: മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി
സീറോമലബാര്‍ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമകമ്മീഷന്‍ തയ്യാറാക്കിയ څവചനവിളക്ക്چ എന്ന ഗ്രന്ഥം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ വച്ചു സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ടിനു നല്കി പ്രകാശനം ചെയ്തു. വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്‍റെ ആവശ്യവും ക്രൈസ്തവവിശ്വാസത്തെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. 2021 ജനുവരി മാസത്തിലെ സീറോ മലബാര്‍ സിനഡിന്‍റെ തീരുമാനം അനുസരിച്ച് ആരാധനക്രമ വായനകളുടെ രണ്ടാം ഗണം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ വായനകളെ അടിസ്ഥാനപ്പെടുത്തിയാണ് څവചനവിളക്ക്چ എന്ന വിശുദ്ധഗ്രന്ഥപ്രഘോഷണസഹായി ആരാധനക്രമ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ ആരാധനക്രമ, ബൈബിള്‍ പണ്ഡിതരാണ് ഇതിന്‍റെ രചനയില്‍ സഹകാരികളായിരിക്കുന്നത്. പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടര്‍ അനുസരിച്ചുള്ള ഒമ്പതു കാലങ്ങളിലെയും വായനകളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ് ഈ ഗന്ഥത്തിന്‍റെ ഉള്ളടക്കം. സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിന്‍ബലത്തോടും അജപാലന ആഭിമുഖ്യത്തോടുംകൂടെയാണ് വിശുദ്ധഗ്രന്ഥവായനകളുടെ വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്. സീറോ മലബാര്‍ കൂരിയബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. തോമസ് മേല്‍വെട്ടം, ഓഫീസ് സെക്രട്ടറി സി. നിര്‍മല്‍ എം.എസ്.ജെ, തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. പ്രസ്തുത പുസ്തകത്തിന്‍റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ലഭ്യമാണ്. ഫോണ്‍: 9446477924.
“Gem of the Orient” Award to Archbishop Emeritus Joseph Powathil of Kerala
https://www.rvasia.org/asian-news/gem-orient-award-archbishop-emeritus-joseph-powathil-kerala