DAILY READING
ദനഹാക്കാലം |
അഞ്ചാം വ്യാഴം |
|
|
|
33 അവര് പിന്നീട് കഫര്ണാമില് എത്തി, അവന് വീട്ടിലായിരിക്കുമ്പോള് അവരോടു ചോദിച്ചു: വഴിയില്വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള് തമ്മില് തര്ക്കിച്ചിരുന്നത്?34 അവര് നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില് ആരാണു വലിയവന് എന്നതിനെക്കുറിച്ചാണ് വഴിയില്വച്ച് അവര് തര്ക്കിച്ചത്.35 അവന് ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന് ആഗ്രഹിക്കുന്നവന് അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.36 അവന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില് വഹിച്ചുകൊണ്ടു പറഞ്ഞു:37 ഇതുപോലുള്ള ഒരു ശിശുവിനെ എന്െറ നാമത്തില് സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന് എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്. |
|
10 അവസാനമായി കര്ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്.11 സാത്താന്െറ കുടിലതന്ത്രങ്ങളെ എതിര്ത്തുനില്ക്കാന് ദൈവത്തിന്െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്.12 എന്തെന്നാല്, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്ക്കും ആധിപത്യങ്ങള്ക്കും ഈ അന്ധകാരലോകത്തിന്െറ അധിപന്മാര്ക്കും സ്വര്ഗീയ ഇടങ്ങളില് വര്ത്തിക്കുന്നതിന്മയുടെ ദുരാത്മാക്കള്ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.13 അതിനാല്, ദൈവത്തിന്െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്. തിന്മയുടെ ദിനത്തില് ചെറുത്തുനില്ക്കാനും എല്ലാ കര്ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും അങ്ങനെ നിങ്ങള്ക്കു സാധിക്കും.14 അതിനാല്, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള് ഉറച്ചുനില്ക്കുവിന്.15 സമാധാനത്തിന്െറ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള് ധരിക്കുവിന്.16 സര്വോപരി, ദുഷ്ടന്െറ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്െറ പരിച എടുക്കുവിന്.17 രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്െറ വാള് എടുക്കുകയും ചെയ്യുവിന്. |