Pope Francis
Syro Malabar Liturgy Commission Logo
Mar George Cardinal Alencherry

Syro Malabar Commission for Liturgy

DAILY READING


  • യാക്കോ 5:7-12 കര്‍ത്താവിന്‍റെ ആഗമനം കാത്തിരിക്കുവിന്‍
  • സഹോദരരേ, കര്‍ത്താവിന്‍റെ പ്രത്യാഗമനംവരെ ദീര്‍ഘക്ഷമയുള്ളവരാകുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ദീര്‍ഘക്ഷമയോടെ കാത്തിരിക്കുന്നപോലെ, നിങ്ങളും ദീര്‍ഘക്ഷമയോടെയിരിക്കുവിന്‍. ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്‍റെ പ്രത്യാഗമനം അടുത്തിരിക്കുന്നു. വിധിക്കപ്പെടാതിരിക്കാന്‍, സഹോദരരേ, നിങ്ങള്‍ പരസ്പരം വിരോധ ത്തോടെ പിറുപിറുക്കരുത്. ഇതാ, ന്യായാധിപന്‍ വാതില്ക്കല്‍ നില്ക്കുന്നു. സഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിന്‍റെയും ദീര്‍ഘക്ഷമയുടെയും ദൃഷ്ടാന്തമായി നിങ്ങള്‍ സ്വീകരിക്കുവിന്‍. ഇതാ, പീഡ സഹിക്കുന്നവരെ അനുഗൃഹീതരായി നാം കരുതുന്നു. ജോബിന്‍റെ സഹനശക്തിയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവിന്‍റെ ലക്ഷ്യം എന്തായിരുന്നെന്നും അവിടന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്‍റെ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെ ക്കൊണ്ടും അരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നു പറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ!
  • മത്താ 25:1-13 മണവാളനെ എതിരേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുവിന്‍
  • സ്വര്‍ഗരാജ്യം, വിളക്കുകളെ ടുത്ത് മണവാളന്‍റെ എതിരേല്പിനു പുറപ്പെട്ട പത്തു കന്യകമാര്‍ക്കു സദൃശം. അവരില്‍ അഞ്ചുപേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ ബുദ്ധിമതി കളുമായിരുന്നു. വിവേകശൂന്യര്‍ അവരുടെ വിളക്കുകള്‍ എടുത്തപ്പോള്‍, കൂടെ എണ്ണ എടുത്തിരുന്നില്ല. ബുദ്ധിമതികളാകട്ടെ, വിളക്കുക ളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. മണവാളന്‍ വരാന്‍ വൈകിയപ്പോള്‍ നിദ്രാഭാരത്താല്‍ എല്ലാവരും കിടന്നുറങ്ങി. അര്‍ധ രാത്രിയില്‍, ആര്‍പ്പുവിളിയുണ്ടായി: ഇതാ, മണവാളന്‍! അവന്‍റെ എതിരേല്പിന് പുറത്തുവരുവിന്‍! ആ കന്യകമാരെല്ലാം ഉണര്‍ന്ന് അവരവരുടെ വിളക്കുകള്‍ ഒരുക്കി.വിവേകശൂന്യര്‍ ബുദ്ധിമതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞു പോകുന്നതിനാല്‍ നിങ്ങളുടെ എണ്ണ യില്‍ കുറെ ഞങ്ങള്‍ക്കു തരുക. ബുദ്ധിമതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാ കാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്പനക്കാരുടെ അടുത്തു പോയി വാങ്ങിക്കൊള്ളുവിന്‍. അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോ ടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്ക പ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ ത്താവേ, ഞങ്ങള്‍ക്കു തുറന്നു തര ണമേ എന്ന് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങ ളെ അറിയുകയില്ല. അതിനാല്‍, ജാഗ രൂകരായിരിക്കുവിന്‍; ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
    Sl. No Name Actions
    1 Panchangam Malayalam 2019 View Download
    2 Panchangam Malayalam 2020 - 2021 View Download
    3 Panchangam Short 2020 - 2021 View Download