ഏശ 56:1-7 കര്‍ത്താവ് എല്ലാവര്ക്കും രക്ഷ നല്കുന്നു |
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ന്യായം പാലിക്കുക, നീതി പ്രവര് ത്തിക്കുക. ഞാന്‍ രക്ഷ നല്കാന് പോകുന്നു; എന്‍െറ നീതി വെളി പ്പെടും. ഇവ പാലിക്കുന്നവന്, ഇവ മുറുകെപ്പിടിക്കുന്ന മര്ത്ത്യന്, സാബത്ത് അശുദ്ധമാക്കാതെ ആച രിക്കുകയും തിന്മ പ്രവര്‍ത്തിക്കാ തിരിക്കുകയും ചെയ്യുന്നവന്, അനുഗൃഹീതന്‍. കര്‍ത്താവ് തന്‍െറ ജനത്തില്‍നിന്ന് എന്നെ തീര്‍ച്ച യായും അകറ്റിനിര്‍ത്തും എന്ന് അവിടുത്തോടു ചേര്‍ന്നു നില്ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡ നോ പറയാതിരിക്കട്ടെ! കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍െറ സാബത്ത് ആചരിക്കുകയും എന്‍െറ ഹിതം അനുവര്‍ത്തിക്കുകയും എന്‍െറ ഉട മ്പടിയോടു വിശ്വസ്തത പുലര്ത്തു കയും ചെയ്യുന്ന ഷണ്ഡന്മാര്ക്ക് ഞാന്‍ എന്‍െറ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന് മാരെക്കാള് ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്‍കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്. എന്നെ സേവിക്കാനും എന്‍െറ നാമത്തെ സ്നേഹിക്കാനും എന്‍െറ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കുകയും സാബത്ത് അശുദ്ധമാക്കാതെ ആചരിക്കു കയും എന്‍െറ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും ഞാന്‍ എന്‍െറ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്‍െറ പ്രാര്‍ഥനാ ലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്‍െറ ബലിപീഠ ത്തില്‍ സ്വീകാര്യമായിരിക്കും. എന്‍െറ ആലയം എല്ലാ ജനതകള്‍ ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും. |
|
ശ്ലീഹ 5:34-42 ഈശോയാണ് മിശിഹായെന്ന് ശ്ലീഹന്മാര് പ്രഘോഷിക്കുന്നു |
നിയമോപദേഷ്ടാവും സകല ജനത്തിനും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന് ന്യായാധിപസംഘത്തില്‍ എഴുന്നേറ്റുനിന്ന്, ആ മനുഷ്യരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ നിര്‍ദേശിച്ചു. അനന്തരം, അവന് അവരോടു പറഞ്ഞു: ഇസ്രായേല്യരേ, ഈ മനുഷ്യരോട് നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നത് സൂക്ഷിച്ചുവേണം. എന്തെന്നാല്‍ ഈ നാളുകള്‍ ക്കുമുമ്പ്, താന്‍ ആരോ ആണെന്നു പറഞ്ഞ് തെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറുപേര്‍ അവന്റെ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന് വധിക്കപ്പെടുകയും അവനെ അനുസരിച്ചിരുന്നവരൊക്കെയും ചിതറുകയും നാമാവശേഷമാവുകയുംചെയ്തു. അനന്തരം, കാനേഷുമാരിയുടെ കാലത്ത് ഗലീലിക്കാരനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ വഴിതെറ്റിച്ച് തന്റെ പിന്നാലെയാക്കി. അവനും നശിച്ചുപോയി; അവനെ അനുസരിച്ചിരുന്നവരൊക്കെയും ചിതറിപ്പോകുകയും ചെയ്തു. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ഈ മനുഷ്യ രില്‍ നിന്ന് അകന്നു നില്ക്കുക. അവരെ തനിയേ വിട്ടേക്കുക. കാരണം, ഈ പദ്ധതിയും ഈ പ്രവര്‍ത്തനവും മനുഷ്യരില്‍ നിന്നാ ണെങ്കില്‍ അത് താനേ നശിക്കും. മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവ ത്തെ എതിര്‍ക്കുന്നവരായി നിങ്ങളെ കാണുകയും ചെയ്യും. അവര്‍ അവ നെ അനുസരിച്ചു. അവര്‍ ശ്ലീഹന്മാരെ വിളിച്ചുവരുത്തി പ്രഹരിച്ചശേഷം, ഈശോയുടെ നാമത്തില്‍ സംസാരിച്ചുപോകരുതെന്നു കല്പിച്ചു വിട്ടയച്ചു. അവരാകട്ടെ, ഈശോയുടെ നാമത്തെപ്രതി അപമാനിതരാകാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പില്‍നിന്നു പുറത്തുപോയി. എല്ലാ ദിവസവും ദേവാലയത്തിലും ഭവനംതോറും ഈശോയാണ് മിശിഹാ എന്നു പഠിപ്പിക്കുന്നതിലും സുവിശേഷമറിയിക്കുന്നതിലുംനിന്ന് അവര്‍ വിരമിച്ചില്ല. |
|
എഫേ 1:3-14 (1:1-14) മിശിഹായിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട രക്ഷാരഹസ്യം |
(ദൈവതിരുമനസ്സാല്‍ ഈശോ മിശിഹായുടെ ശ്ലീഹായായ പൗലോസ്, എഫേസോസിലുള്ളവരും ഈശോ മിശിഹായില്‍ വിശ്വസ്തരുമായ വിശുദ്ധര്‍ക്ക്: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ ഈശോമിശിഹായില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.)
സ്വര്‍ഗത്തിലെ എല്ലാ ആത്മീയാനുഗ്രഹങ്ങളാലും മിശിഹായില്‍ നമ്മെ അനുഗ്രഹിച്ച നമ്മുടെ കര് ത്താവായ ഈശോമിശിഹായുടെ ദൈവവും പിതാവുമായവന് വാഴ്ത്തപ്പെട്ടവന്‍. കാരണം, തന്റെ മുമ്പാകെ സ്നേഹത്തില്‍ വിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന് ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടന്ന് നമ്മെ അവനില്‍ തിരഞ്ഞെടുത്തു. അവിടത്തെ തിരുമനസ്സിന്റെ പ്രീതിയനു സരിച്ച്, ഈശോമിശിഹാവഴി തനിക്കുവേണ്ടി നമ്മെ ദത്തുപുത്രസ്ഥാനത്തേക്ക് അവിടന്നു മുന്‍കൂട്ടി നിശ്ചയിച്ചു. ഇത്, തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ അവിട ത്തെ മഹത്ത്വപൂര്‍ണമായ കൃപയു ടെ പുകഴ്ചയ്ക്കു വേണ്ടിയാണ്. അവനില്‍, അവിടത്തെ കൃപയുടെ സമ്പ ന്നതയ്ക്കൊത്ത് അവന്റെ രക്തംവഴിയുള്ള വീണ്ടെടുപ്പ്, അപരാധങ്ങളുടെ മോചനം, നമുക്കുണ്ട്. ഇത് അവിടന്ന് സമ്പൂര്ണജ്ഞാനത്താലും വിവേകത്താലും നമ്മിലേക്കു വര്‍ഷിച്ചിരിക്കുന്നു. അവിടന്ന് തന്റെ പ്രീതിയനുസരിച്ച് അവനില്‍ നിശ്ചയിച്ചു നല്കിയ തിരുമനസ്സിന്റെ രഹസ്യം നമുക്കു വ്യക്തമാക്കിത്തന്നു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സമസ്തവും മിശിഹായില്‍ സമയത്തിന്റെ പൂര്‍ണതയില്‍ ഏകീഭവിപ്പിക്കുന്ന പദ്ധതി. തന്റെ തിരുമനസ്സിന്റെ തീരുമാനപ്രകാരം, എല്ലാം നിറവേറ്റുന്ന അവിടത്തെ പദ്ധതിയനുസരിച്ച് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരായി ഞങ്ങള്‍ അവനില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇത്, മിശിഹായില്‍ മുമ്പേ പ്രത്യാശയര്‍പ്പിച്ച ഞങ്ങള്‍ അവന്റെ മഹത്ത്വപൂര്‍ണമായ പുകഴ്ചയ്ക്കു വേണ്ടിയായിരിക്കുന്നതിനാണ്. അവനില്‍ നിങ്ങളും സത്യത്തിന്റെ വചനമായ നിങ്ങളുടെ രക്ഷയുടെ സുവിശേഷം കേട്ട്, അവനില്‍ വിശ്വസിച്ച്, വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവാല്‍ മുദ്രിതരാക്കപ്പെട്ടിരിക്കുന്നു. അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി വീണ്ടെടുപ്പ് സ്വന്തമാക്കാനുള്ള നമ്മുടെ അവകാശത്തിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. |
|
യോഹ 14:1-14 ഈശോ പിതാവിലേക്കുള്ള വഴി |
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍, നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലമൊരുക്കിക്കഴിയുമ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിന്, ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ളവഴി നിങ്ങള്‍ക്കറിയാം. തോമാ പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? ഈശോ പറഞ്ഞു: ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിങ്കലേക്ക് വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു; അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക; ഞങ്ങള്‍ക്ക് അതു മതി. ഈശോ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും, പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന് പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ ഈ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന് ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവ് പുത്രനില്‍ മഹത്ത്വപ്പെടാന്‍ വേണ്ടി, ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും. |
|