Pope Francis
Syro Malabar Liturgy Commission Logo
Mar George Cardinal Alencherry

Syro Malabar Commission for Liturgy

DAILY READING

മംഗളവാർത്തക്കാലം
മംഗളവാർത്തക്കാലം ഒന്നാം ബുധൻ
  • 1കോറി 1:4-9 വിളിച്ച ദൈവം വിശ്വസ്തനാണ്
  • യോഹ 8:26-30 ഈശോ പിതാവിനാല്‍ അയയ്ക്കപ്പെട്ടവന്‍

  • 1കോറി 1:4-9 വിളിച്ച ദൈവം വിശ്വസ്തനാണ്
  • ഈശോമിശിഹായിലൂടെ നി ങ്ങള്‍ക്കു നല്കപ്പെട്ട ദൈവകൃപയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സദാ എന്‍റെ ദൈവത്തിന് കൃതജ്ഞതയര്‍ പ്പിക്കുന്നു. കാരണം, എല്ലാറ്റിലും എല്ലാ വചനത്തിലും എല്ലാ ജ്ഞാനത്തിലും അവനില്‍ നിങ്ങള്‍ സമ്പന്നരാക്കപ്പെട്ടു. മിശിഹായുടെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അതുമൂലം നമ്മുടെ കര്‍ത്താവായ ഈ ശോമിശിഹായുടെ വെളിപാട് കാത്തിരിക്കുന്ന നിങ്ങള്‍ക്ക് കൃപാവരങ്ങ ളില്‍ ഒന്നിലും കുറവില്ല. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ദിനത്തില്‍ നിങ്ങള്‍ കുറ്റമറ്റവരാകേണ്ടതിന് അവന്‍ നിങ്ങളെ അവസാ നംവരെ ഉറപ്പിച്ചു നിറുത്തും. തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.
  • യോഹ 8:26-30 ഈശോ പിതാവിനാല്‍ അയയ്ക്കപ്പെട്ടവന്‍
  • എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവനില്‍നിന്നു കേട്ടവ ഞാന്‍ ലോകത്തോടു പറയുന്നു. പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്സിലാക്കിയില്ല. അതുകൊണ്ട് ഈശോ പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ആകുന്നു എന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, പിതാവ് എന്നെ പഠിപ്പിച്ചപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന്‍ എന്‍റെ കൂടെയുണ്ട്. അവിടന്ന് എന്നെ തനിയേ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടത്തേക്കു പ്രീതികരമായതു പ്രവര്‍ത്തിക്കുന്നു. ഇതു പറഞ്ഞപ്പോള്‍ ഏറെപ്പേര്‍ അവനില്‍ വിശ്വസിച്ചു.