അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍. തിന്മയ്ക്കു തിന്മയോ നിന്ദനത്തി നു നിന്ദനമോ പകരം കൊടുക്കാ തെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍. ജീവിതത്തെ സ്നേഹിക്കാനും നല്ല ദിവസങ്ങള്‍ കാണാനും ആഗ്രഹിക്കുന്നവന് തിന്മയില്നിന്ന് നാവിനെയും വ്യാജം പറയുന്നതില്‍നിന്ന് അധരത്തെയും നിയന്ത്രിക്കട്ടെ. അവന് തിന്മയില്നിന്നു പിന്തിരിഞ്ഞ് നന്മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അത് പിന്തുടരുകയും ചെ യ്യട്ടെ. എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെ നേരേയും അവിടത്തെ കാതുകള്‍ അവരുടെ പ്രാര്‍ത്ഥനകളുടെ നേരേയും തുറന്നിരിക്കുന്നു. എന്നാല്‍, അവിടത്തെ മുഖം തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കെ തിരേയാണ്. |
അയല്‍ക്കാരനെ സ്നേഹി ക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡി പ്പിക്കുന്നവര്ക്കുവേണ്ടി പ്രാര്ത്ഥി ക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങ ളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. എന്തുകൊണ്ടെ ന്നാല്, അവിടന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദി പ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേല്‍ മഴപെയ്യി ക്കുകയും ചെയ്യുന്നു. എങ്കില്‍, നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതു ചെയ്യു ന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളൂ വെങ്കില്‍, വിശേഷ വിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയര്‍ പോലും അതു ചെയ്യു ന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണ നായിരിക്കുന്നപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്. |